കല്ലമ്പലം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന ആരോപണവുമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് മെമ്പർ ബിജു പൈവേലികോണം. വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും ബിജു പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മെസഞ്ചർ ചാറ്റിലൂടെ തന്റെ സുഹൃത്തിനോട് ‘വ്യാജൻ’ 16000 രൂപ ആവശ്യപ്പെടുകയായിരുന്നെന്ന് ബിജു പറഞ്ഞു. സംശയം തോന്നിയതോടെ സുഹൃത്ത് ബിജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് അറിയുന്നത്.