milmaprlar

മുടപുരം: പെരുങ്ങുഴി ക്ഷീരോത്‌പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പെരുങ്ങുഴിയിൽ ആരംഭിച്ച മിൽമ പാർലർ അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പി.ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരി ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, മിൽമ മാർക്കറ്റിംഗ് ഓഫീസർ ഇ.ജി.പ്രമോദ്, ഡെയറി ജില്ലാ ഓഫീസർ ജയകുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സുര, ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.വി.അനിലാൽ, ലിസി, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ, പെരുങ്ങുഴി കയർ സംഘം പ്രസിഡന്റ് ആർ.അജിത്ത്, ക്ഷീരസംഘം സെക്രട്ടറി എസ്.ആർ.സുദേവൻ, വിജയൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.