നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 764 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ 3763 പേർക്ക് രോഗം കണ്ടെത്തി. നിലവിൽ 1400 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
പൊലീസുകാർക്ക് കൊവിഡ്
ജില്ലയിൽ ഇന്നലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാർത്താണ്ഡം വനിതാ സ്റ്റേഷനിൽ രണ്ടുപേർക്കും മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ ഒരാൾക്കും മാർത്താണ്ഡം എക്സൈസ് സ്റ്റേഷനിൽ ഒരാൾക്കുമാണ് രോഗമുള്ളത്. ഇവർ നാലുപേരും മാർത്താണ്ഡം കോളേജിലെ കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലാണ്.