തിരുവനന്തപുരം:നാലാം ഭരണപരിഷ്‌കാര കമ്മിഷൻ നിർദ്ദേശിച്ച രണ്ടാം റിപ്പോർട്ടിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഇൻഡക്‌ഷൻ പരിശീലനങ്ങളും വിവിധഘട്ട പരിശീലനങ്ങളും നിർബന്ധമാക്കുക എന്ന ശുപാർശ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അഡിഷണൽ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി 20ന് രാവിലെ 11ന് ചർച്ച നടത്തും.