smirithi-day

നെയ്യാറ്റിൻകര:മാധവി മന്ദിരം ലോക സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ. ജി. രാമചന്ദ്രന്റെ ഇരുപത്തിയേഴാം സ്മതി ദിനം ആചരിച്ചു. ഡോ ജി.ആർ സ്മൃതി മന്ദിരത്തിൽ ജി.ആർ. അനുസ്മരണവും നൂൽ നൂൽപ്പും സർവമത പ്രാർത്ഥനയും പുഷ്പാഞ്ജലിയും നടന്നു. മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി, ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്. ഹരികുമാർ, സ്‌കൂൾ മാനേജർ പി. രവിശങ്കർ, അക്കാഡമിക് ഡയറക്ടർ ഗൗരി നായർ, പ്രിൻസിപ്പൽ ഡോ.രാജമോഹൻ, വൈസ് പ്രിൻസിപ്പൽമാരായ സുബി ഗ്ലാഡ്സ്റ്റൺ സെൽവറാണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.വി. പെരുമാൾ പിള്ള, പി.ടി.എ പ്രസിഡന്റ് ശരത് കുമാർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.