
പാലോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പ്രീമാരിറ്റൽ കൗൺസലിംഗ് സെല്ലും ചേർന്ന് പ്രീമാരിറ്റൽ ട്രെയിനിംഗ് കോഴ്സ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ മേജർ ഡോ.യു.അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു.കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് പ്രിൻസിപ്പൽ ഡോ.അബ്ദുൽ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി.ഡോ.വി.ജയരാജ്,എസ്.റഫീക്ക്,ഡോ.എസ് റഹൂമത്ത്,എച്ച് റൂബി,ഡോ.അനസ്,ഡോ.എസ് സജീർ,യു.എസ്.അനീസ് തുടങ്ങിയവർ സംസാരിച്ചു.