child-vaccination
child vaccination

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള രോഗ പ്രതിരോധ വാക്‌സിനുകളുടെ ക്ഷാമത്തിന് രണ്ടു ദിവസത്തിനകം പരിഹാരമാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചു. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്‌സിൻ (ഐ.പി.വി), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്‌ക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്‌സിൻ (പി.വി.സി), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്‌സിൻ എന്നിവയാണ് കേന്ദ്രം ലഭ്യമാക്കുന്നത്. ഇവ ലഭ്യമാകുന്ന മുറയ്ക്ക് എത്രയുംവേഗം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കും. വാക്‌സിൻ ക്ഷാമം കേന്ദ്ര സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.