തിരുവനന്തപുരം: സംസ്ഥാന സർവീസ്/ കുടുംബ പെൻഷൻകാരുടെ വാർഷിക ലൈഫ് മസ്റ്ററിംഗ് ജനുവരി 22നകം പൂർത്തിയാക്കണം. ലൈഫ് മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ ഫെബ്രുവരി മുതൽ പെൻഷൻ വിതരണം തടസപ്പെടും. അതേ സമയം സാമൂഹ്യസുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരിൽ 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഫെബ്രുവരി ഒന്നു മുതൽ ഇരുപത് വരെ മസ്റ്ററിംഗ് നടത്തണമെന്ന് ഉത്തരവ് പുറത്തിറക്കിയിരുന്നു.