നെടുമങ്ങാട്: സ്ത്രീകൾക്ക് ഏതു രാത്രിയിലും പൊതുയിടത്തിലൂടെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പൊതുഇടം എന്റെയും എന്ന പേരിൽ രാത്രി നടത്തം സംഘടിപ്പിച്ചു.ഐ.സി.ഡി.എസ് നെടുമങ്ങാട് അഡീഷണൽ സെക്ടറിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ കടമ്പനാട്,വെമ്പന്നൂർ വാർഡിലെ സംയുക്ത ജാഗ്രതാസമിതി യോഗത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അരുവിക്കര ഡാം സൈറ്റിൽ നിന്ന് മെഴുകുതിരി തെളിച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം വാർഡുകളിലെ പല പ്രദേശങ്ങളിലേക്ക് സ്ത്രീകൾ നടന്നുനീങ്ങി. പരിപാടി പഞ്ചായത്ത് വാർഡ് അംഗം ഷജിത ഉദ്ഘാടനം ചെയ്തു.കടമ്പനാട് വെമ്പന്നൂർ അങ്കണവാടി വർക്കർമാരായ ഷൈലജ, മിനി എന്നിവർ നേതൃത്വം നൽകി.