vaccination

₹സംശയങ്ങൾക്കുള്ള മറുപടി

സംസ്ഥാനത്ത് നാളെ മുതൽ സ്‌കൂളുകൾ വഴി വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെ കുട്ടികളും രക്ഷിതാക്കൾക്കുമുള്ള പൊതുവായ സംശയങ്ങൾക്കുള്ള മറുപടി.

ഏത് ക്ലാസുകളിലുള്ള കുട്ടികൾക്കാണ് വാക്‌സിൻ ?

പ്രായമാണ് വാ‌ക്‌സിനേഷന് അടിസ്ഥാനം. 15 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. ഇവർ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം.

മുൻകൂട്ടി രജിസ്റ്റർ ചെയ്യണമോ?

കൊവിൻ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സ്കൂൾ അധികൃതർ പൂർത്തിയാക്കും.

എല്ലാ സ്കൂളുകളിലും വാക്‌സിൻ ലഭ്യമാക്കുമോ?

500ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ . തുടർന്ന് അതിൽ താഴെ കുട്ടികളുള്ള സ്കൂളുകളിലും വാ‌ക്‌സിൻ എത്തും.

വാക്‌സിൻ എടുത്താൽ ഉടൻ മടങ്ങാമോ?

കുത്തിവയ്പ്പെടുത്ത് അ രമണിക്കൂർ നിരീക്ഷണത്തിലിരിക്കണം. ഇതിനായി പ്രത്യേക മുറി സജ്ജമാക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.

അസ്വസ്ഥതകളുണ്ടായാൽ അടിയന്തരസഹായം ലഭ്യമാകുമോ?

കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടകളുണ്ടായാൽ തൊട്ടടുത്ത എ.ഇ.എഫ്‌.ഐ മാനേജ്‌മെന്റ് സെന്ററിലെത്തിക്കും. ഇതിനായി സ്‌കൂളുകൾ ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ സജ്ജീകരിക്കും

വാക്‌സിൻ എടുക്കാൻ എന്തെങ്കിലും തടസമുണ്ടോ?

ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കും. പനിയും മറ്റ് അസുഖങ്ങളുമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകില്ല.

എല്ലാദിവസവും വാക്‌സിനേഷൻ ഉണ്ടാകുമോ?

ഓരോ ജില്ലയിലും ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് ദിവസം തീരുമാനിക്കും. കുത്തിവയ്പ്പ് എടുക്കേണ്ട ദിവസവും സമയവും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നേരത്തെ അദ്ധ്യാപകർ അറിയിക്കും.