കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ആൻഡ് കലാ-കായിക സാംസ്കാരിക കേന്ദ്രം,നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യുവജനദിന വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ യുവ പ്രതിഭകൾക്ക് യുവപ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. മാർഷ്യൽ ആർട്സിൽ റെക്കാഡുകൾ നേടിയ അരൂജ്,കെ.എ.എസിൽ ഉന്നത വിജയം നേടിയ ജയൻ,ചലച്ചിത്ര സംവിധായകൻ അസീം കോട്ടൂർ, ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ബി.ആർ.സുമേഷ്,എൻവയൺമെന്റ് ലേണിംഗ് ഒഫ് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ ഡോ.സാം റോബർട്ട് എന്നിവർക്കാണ് ജന്മനാടിന്റെ സ്നേഹാദരവ് നൽകിയത്.ജില്ലാ പഞ്ചായത്തംഗം എ.മിനി പുരസ്കാരം വിതരണം ചെയ്തു.സുമേഷ് കോട്ടൂർ,ലാൽ അഴകം,അൽ അമീൻ,ആതിര,മഞ്ജു,ഐശ്വര്യ,ആർ.മധുകുമാർ,ഡോ.വി. എസ്‌. ജയകുമാർ,ഷിനു രാജ് എന്നിവർ സംസാരിച്ചു.