nursing

തിരുവനന്തപുരം: എം.എസ്‌സി നഴ്സിംഗ് എൻട്രൻസ് പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. വെബ്സൈ​റ്റിലെ ‘PG-Nursing-2021’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും നൽകിയാൽ ഉത്തരസൂചിക ലഭ്യമാകും. ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ളവർ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 300 രൂപ ഫീസും സഹിതം 22ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്രിൽ.