
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് പരസ്യ ബോർഡ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ആലന്തറയിൽ സംസ്ഥാന പാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഗോകുലം മെഡിക്കൽ കോളേജിന്റെ പരസ്യബോർഡാണ്, നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചു തെറിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഇതേ തുടർന്ന് തിരുവനന്തപുരത്തു നിന്ന് എമർജൻസി ടെൻഡർ എത്തി അതിലെ മെറ്റൽ 'കട്ടർ ഉപയോഗിച്ചാണ് ബോർഡിന്റെ പൈപ്പ് മുറിച്ചുമാറ്റിയത്. ചേങ്കോട്ടുകോണത്തു നിന്ന് ചിതറയിലേക്ക് പോയ ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.