sthalam-sandharshikunnu

കല്ലമ്പലം: വാമനപുരം നദിക്ക് കുറുകെ ആറ്റിങ്ങൽ നഗരസഭയെയും കരവാരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തെത്തുടർന്ന് ഒ.എസ്.അംബിക എം.എൽ.എ സ്ഥലം സന്ദർശിച്ചു.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജീവ്,അസിസ്റ്റന്റ് എൻജിനീയർ അരവിന്ദ്,കേരള വാട്ടർ അതോറിട്ടി ആറ്റിങ്ങൽ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് ശർമ്മ എന്നിവർ ഉൾപ്പെട്ട സംഘമാണ് പാലം നിർമ്മിക്കുന്നതിന് സ്ഥല പരിശോധന നടത്തിയത്.