പൂവാർ:തിരുപുറം പഴയ കടയിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബിയുടെ ഓവർസിയർ ഓഫീസ് പുനസ്ഥാപിച്ച് അസിസ്റ്റന്റ് എൻജിനിയർ ഓഫീസായി ഉയർത്തണമെന്ന് ജില്ലാ ഉപഭോക്തൃസമിതി തിരുപുറം യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് തിരുപുറം സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ബി.വിൽസൺ,തിരുപുറം സോമശേഖരൻ നായർ,എൽ.അരുമനായകം,വി.രാമചന്ദ്രൻ നായർ,ജയരാജ്,ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.