cinema

സംസ്ഥാന അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 1744 ഡബ്‌ള്യു എ എന്നുപേരിട്ടു. ഷറഫുദ്ദീനും വിൻസി അലോഷ്യസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ എന്നിവരാണ് മറ്റു താരങ്ങൾ. പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ ഷറഫുദ്ദീൻ എത്തുന്നത്. ക്രൈം കോമഡി ഡ്രാമ ഗണത്തിൽപ്പെട്ട ചിത്രമാണ് 1744 ഡബ്‌‌ള്യു എ. ഇൗമാസം അവസാനം കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും. കുഞ്ചാക്കോ ബോബനെ നായകനാക്കി പത്മിനി എന്ന ചിത്രം സംവിധാനം ചെയ്യുമെന്ന് സെന്ന ഹെഗ്ഡെ അറിയിച്ചിരുന്നതാണ്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറും ചേർന്നാണ് നിർമ്മാണം.