
അർജുൻ- നിക്കി ഗൽറാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് 21ന് തൊടുപുഴയിൽ പുനരാരംഭിക്കും. ഇൗരാറ്റുപേട്ടയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഇനി ഇരുപത്തിയഞ്ചുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതോടെ ചിത്രീകരണം പൂർത്തിയാകും. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്, അജുവർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, മൻരാജ്, സുധീർ, പോൾ താടിക്കാരൻ എന്നിവരാണ് മറ്റു താരങ്ങൾ.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിന് ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം.