jh

വർക്കല: സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് രോഗികളെ പരിചരിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ (ഗ്രേഡ് വൺ) വർക്കല പുത്തൻചന്ത വില്ല്വ മംഗലം വീട്ടിൽ സരിത പി.എസ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുമുതൽ കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ സി.എഫ്.എൽ.ടി.സിയിലായിരുന്നു ജോലി. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തൊണ്ട വേദനയും ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. വർക്കല താലൂക്ക് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആയി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ, ഉറക്കത്തിലായിരുന്ന സരിതയെ മകൻ വിളിച്ചുണർത്താൻ നോക്കിയെങ്കിലും ഉണർന്നില്ല. ഉടൻ വർക്കല ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിൽ വച്ചുതന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടർ പറഞ്ഞത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്. പരേതനായ പത്മനാഭൻ നായരുടെയും സരസമ്മയുടേയും മകളാണ്. ഭർത്താവ്: യേശുമണി (ഷാജി, ഗൾഫ്). മക്കൾ: അർത്ഥന (എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒപ്റ്റോമെട്രി വിദ്യാർത്ഥിനി), അനന്തകൃഷ്ണൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി).

​വ​ർ​ക്ക​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലെ​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ​ ​സ​രി​ത​യു​ടെ​ ​വേ​ർ​പാ​ടി​ൽ​ ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ബ​രാ​ന​ന്ദ,ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​സ്വാ​മി​ ​ഗു​രു​പ്ര​സാ​ദ്,​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​അ​നു​ശോ​ചി​ച്ചു.