
വെഞ്ഞാറമൂട്: മെഗാ ഡിസ്കൗണ്ടുകളുമായി വെഞ്ഞാറമൂട്ടിൽ ഷോപ്പിംഗ് ഫെസ്റ്റിവെൽ ആരംഭിച്ചു. ശ്രീപത്മം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫർണിച്ചറുകൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ടിലും ഫാക്ടറി വിലയിലും സൗജന്യ ഡെലിവറിയായി കേരളത്തിൽ എവിടെയും നൽകുന്നു.
ഗൃഹോപകരണ പ്രദർശന വിപണനമേളയിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റാളുകളിൽ ഗ്യാസ് സ്റ്റൗ,ചപ്പാത്തി മേക്കർ എന്നിവയും വീട്ടിലെ പഴയ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളും, പഴയ ഗ്യാസ് സ്റ്റൗവും എക്സ്ചേഞ്ച് ഓഫറിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാനും അവസരമുണ്ട്. ചക്ക ഉത്പന്നങ്ങളും, പച്ചക്കറിവിത്തുകളും, പാലക്കാടൻ രാമചന്ദ്രൻ കത്തികളും വൻ വിലക്കുറവിൽ ലഭിക്കും. പ്രദർശന സമയം രാവിലെ 11 മുതൽ രാത്രി 8 വരെ. 30ന് സമാപിക്കും.