
പാലോട്:മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ പച്ചത്തുരുത്ത് നടപ്പിലാക്കുന്ന പ്രതിമാസ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രജനി സേതു നിർവഹിച്ചു. മൂന്നു പെൺകുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള സാമ്പത്തിക സഹായം നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.തുരുത്തിന്റെ പ്രസിഡന്റ് വേലുക്കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ കോ ഒാർഡിനേറ്ററും മുൻ പഞ്ചായത്തംഗവുമായ നന്ദിയോട് സതീശൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.കൃഷ്ണൻകുട്ടി, കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.