vbc

വർക്കല : ഷട്ടിൽ ബാഡ്മിന്റൻ രംഗത്തു ഒട്ടേറെ അമച്വർ താരങ്ങളെ സംഭാവന ചെയ്ത വർക്കല ബാഡ്മിന്റൻ ക്ലബ് (വി.ബി.സി) രജത ജൂബിലി നിറവിൽ.1996 ലാണ് വി.ബി.സി ആരംഭിച്ചത്. 1960 കളിൽ വർക്കല മൈതാനം കേന്ദ്രമായുണ്ടായിരുന്ന വി എം.ആർ.സിയുടെ തുടർച്ചയാണ് വി.ബി.സി.ആധുനിക സൗകര്യങ്ങളോടെ മികച്ചൊരു ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം വർക്കല കണ്വാശ്രമത്തിനു സമീപം പ്രവർത്തിക്കുന്നു. ശിവഗിരി തീർത്ഥാടന കപ്പിനു വേണ്ടിയുളള സംസ്ഥാനതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇവിടെയാണ് നടക്കുന്നത്.ഡോ.പി.എസ്.ശ്രീകുമാർ ചെയർമാനും വി.ജയറാം (കണ്ണൻ) ജനറൽ കൺവീനറും എസ്. സലിൽ കുമാർ കൺവീനറുമായുളള ഭരണസമിതിയാണ് ക്ലബിനെ നയിക്കുന്നത്.രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ലബിലെ ആദ്യകാല കളിക്കാരായ പ്രൊഫ.എൻ.മുരളീധരൻ,റിട്ട. എക്സി.എൻജിനിയർ നാസറുദ്ദീൻ, ചാർട്ടേർഡ് അക്കൗണ്ടന്റ് കെ.ജവഹർലാൽ,കാർഡിയോ തൊറാസിക് സർജൻ ഡോ.ഹരിലാൽ വാസു, ബിസിനസുകാരനായ എസ്.രുദ്രൻ എന്നിവരെ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ടൂർണമെന്റിൽ മാസ്റ്റേഴ്സ് വിന്നർ വിഭാഗത്തിൽ ( 50 വയസ്സിനു മുകളിൽ ) ഡോ. മനോജ്,പ്രസാദ് എന്നിവരും ബി പ്ലസ് സി വിഭാഗത്തിൽ ഷിജു,നസിം എന്നിവരും ബിഗിനേഴ് സ് വിന്നർ വിഭാഗത്തിൽ അഭിനവ്,അബി എന്നിവരും വിജയികളായി.