ആര്യനാട്: കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ മണ്ഡലം കമ്മിറ്റി ആര്യനാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ജാഥാക്യാപ്ടനായി മണ്ഡലത്തിൽ നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് വിവിധ മേഖകലകളിൽ സ്വീകരണം നൽകി. ജാഥാ ഡയറക്ടർ ഉഴമലയ്ക്കൽ ശേഖരൻ,ജാഥാംഗങ്ങളായ വെള്ളനാട് സതീശൻ, ജി.രാമചന്ദ്രൻ, അരുവിക്കര വിജയൻ നായർ, ജി. രാജീവ്, ഈഞ്ചപ്പുരി സന്തു,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐത്തി അശോകൻ,എ.ഐ.എസ്.എഫ്, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് അഷിക്,ബി.സജീവ്,സന്തോഷ് വിതുര,വിജയൻ മലയാടി,പുറുത്തിപ്പാറ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.