
ബാലരാമപുരം: പെരിങ്ങമ്മല ആത്മബോധിനി ക്ഷേത്രപരിസരത്ത് എം.എൽ.എ ഫണ്ട് അനുവദിച്ച് പണി പൂർത്തീകരിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.ജെ.പ്രഫുല്ല ചന്ദ്രൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.നന്ദകുമാർ, സെക്രട്ടറി കെ.സുരേഷ് കുമാർ, കെ.ശിവൻകുട്ടി നായർ, പെരിങ്ങമല വാർഡ് മെമ്പർ മനോജ് കുമാർ, ബ്ലോക്ക് മെമ്പർ ജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ ആർ.വി.രാജേഷ്, രമ പ്രിയ, ആർ.എ. രഞ്ജിത്ത്, ജി. രാജ്കുമാർ, പി.ബിനുകുമാർ, എസ്.എസ്. ജിനു ലാൽ, ജെ. സന്തോഷ് കുമാർ, പ്രഭാകരൻ നായർ, ശിവൻ നായർ, ശശിധരൻ നായർ, ലതിക, വിജയകുമാരി, വസന്ത, എൻ.കെ.രവി, ശ്രീകുമാരൻ നായർ എന്നിവർ പങ്കെടുത്തു.