ബാലരാമപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ശ്രീനാരായണ ഗുരുദേവന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ. പ്രേംലാൽ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനത്തുള്ള ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകളിൽ നിന്ന് ഒഴിവാക്കിയത് സാമൂഹ്യ ബോധമില്ലാത്ത സങ്കുചിതരായ ചില ഉദ്യോഗസ്ഥരുടെ നിലപാട് മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.