
വെള്ളറട: വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും പാലയേറ്റീവ് ഫിസിയോതെറാപ്പി ഉദ്ഘാടനവും നടന്നു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം. എൽ.എ നിർവഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്കൻഡറി പാലിയേറ്റീവ് കെയർ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ നിർവഹിച്ചു. നിശ്ചിത രോഗികൾക്ക് ദിവസവും ഫസിയോതെറാപ്പിയുടെ സേവനം ലഭിക്കും.പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്തു.സിനിമ സീരിയൽ താരം പ്രദീപ് പ്രഭാകർ മുഖ്യാതിഥിയായി.കെ.വി.പത്മകുമാർ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.താണുപിള്ള, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി പ്രസാദ്,ജെ.ഷൈൻ കുമാർ,എം.സതീഷ് കുമാർ,എൻ.ടി.ഷീലകുമാരി, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ,മെഡിക്കൽ ഓഫീസർ ഡോ.ആർ.സുനിൽ,ഫിസിയോതെറാപ്പിസ്റ്റ് അനൂജ അജിത്ത്,പാലിയേറ്റീവ് സ്റ്റാഫ് ബീന,സൂപ്പർ വൈസർ ടി.ബിജു തുടങ്ങിയവർ പങ്കെടുത്തു.