
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം തയാറാക്കി. കെ. ആൻസലൻ എം.എൽ.എ പച്ചക്കറി തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു. നൂറിലധികം ഗ്രോബാഗുകളിലും നിലത്തുമായാണ് പച്ചക്കറി തോട്ടം തയാറാക്കിയിട്ടുളളത്. മികവിന്റെ കേന്ദ്രമായി ഉയർത്തിയ വിദ്യാലയത്തിലെ മിച്ചമുള്ള സ്ഥലം വൃത്തിയാക്കിയാണ് കുട്ടിപ്പൊലീസിന്റെ നേതൃത്വത്തിൽ അഞ്ചാം പ്രാവശ്യവും കൃഷി ആരംഭിച്ചത്. സ്കൂളിൽ മികച്ച രീതിയിൽ വാഴകൃഷിയും ചെയ്യുന്നുണ്ട്. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായാണ് കൃഷികാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് ചെലവഴിക്കും. വാർഡ് കൗൺസിലർ മഞ്ചന്തല സുരേഷ്, പി.ടി.എ പ്രസിഡന്റ് മധുകുമാരൻ നായർ, പ്രിൻസിപ്പൽ ജോയ് ജോൺസ്, എച്ച്.എം കല, ബി.ആർ.സി കോ-ഓർഡിനേറ്റർ ബെൻ റെജി, എസ്.പി.സി യുടെ ചുമതലയുള്ള അദ്ധ്യാപകർ, എൻ.സി.സി അദ്ധ്യാപകർ, എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.