jalam

ആറ്റിങ്ങൽ: നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി ആറ്റിങ്ങൽ ജല അതോറിട്ടിയുടെ പണി നടന്നുവരുന്ന ജല ശുദ്ധീകരണശാല സന്ദർശിച്ചു. അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഴൂർ എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം നൽകുന്നതിനായി 17 എം.എൽ.ഡി ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ നിർമാണ പ്രവർത്തനം ധ്രുതഗതിയിൽ നടക്കുകയാണ്. പി.യു.സി ചെയർമാൻ ഇ.ചന്ദ്രശേഖരൻ എം.എൽ.എ, അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, ഒ.എസ്. അംബിക എം.എൽ.എ എന്നിവരാണ് സന്ദർശനം നടത്തിയത്. ജലഅതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ വി.സജി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് ബാബു, ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു. വി, തിരുവനന്തപുരം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അജീഷ് കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.