booster-dose

തിരുവനന്തപുരം: കണ്ടക്‌ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കണമെന്ന് ആരോ​ഗ്യ വകുപ്പിനോട് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. ഇതിനുളള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നടക്കുന്നത് കാരണം ‍ഡിപ്പോകളിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോ​ഗ്യവകുപ്പ് അറിയിച്ചതിനെ തുടർന്ന് ഓരോ ആശുപത്രികളിലും വാക്‌സിനേഷൻ നടത്താനാണ് ശ്രമം.

സംസ്ഥാനത്ത് 3431 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. 1388 ബസുകൾ തിരുവനന്തപുരത്ത് മാത്രം സർവീസ് നടത്തി. സർവീസുകൾ നിറുത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാ​ഗം ജീവനക്കാരാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് ബിജു പ്രഭാകർ ആരോപിച്ചു.