covid-kerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്നവർക്കായി ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

1. മൂന്നു ദിവസം തുടർച്ചയായി തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ച് വേദനയും മർദ്ദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശി​വേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിജൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടണം.
2. കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കണം.

3. ധാരാളം പാനീയം കുടിക്കുകയും വിശ്രമിക്കുകയും വേണം. ഓക്സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.
4. കൊവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസം പിന്നിടുകയോ മൂന്നു ദിവസം പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം.

5 ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല.