dd

തിരുവനന്തപുരം:ഒറ്റദിവസം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയർന്നതോടെ ജില്ലയിൽ ഭീതിയായി കൊവിഡ് വ്യാപനം. കഴിഞ്ഞ ദിവസം 44.2 ആയിരുന്ന ടി.പി.ആർ ഇന്നലെ 47.8 ശതമാനായി കൂടി. ഇന്നലെ ജില്ലയിൽ 6911 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ സ്ഥിരീകരിച്ചതിൽ ഉയർന്ന കണക്കാണിത്. 5863 ആയിരുന്നു കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണം.11 ദിവസത്തിനുള്ളിൽ 38,260 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ ആരോഗ്യവകുപ്പിനും സിറ്റി,ജില്ലാ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. നഗരപരിധിയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ട്.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സികളും തുടങ്ങാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ജില്ലയിൽ രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ചികിത്സയിലുള്ളവർ -36,250