
തിരുവനന്തപുരം: മെഡിക്കൽ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നൽകുന്ന കിംസ് ഹെൽത്ത് മെഡിക്കൽ ഡിവൈസസ് ആൻഡ് കാലിബ്രേഷൻ ലാബിന് (കെ.എം.ഡി.ടി.സി.എൽ) നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറിസിന്റെ (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ചു. ഇൗ അംഗീകാരം നേടുന്ന രാജ്യത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ആദ്യത്തെയും ആശുപത്രി ശൃംഖലയാണ് കിംസ് ഹെൽത്ത്.
അഭിമാനാർഹമായ നേട്ടമാണിതെന്ന് കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ഉപകരണ പരിശോധന സംവിധാനമാണ് കെ.എം.ഡി.ടി.സി.എല്ലിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിംസ് ഹെൽത്തിന്റെ ക്ളിനിക്കൽ എൻജിനിയറിംഗ് വകുപ്പിന് കീഴിലാണ് കെ.എം.ഡി.ടി.സി.എൽ പ്രവർത്തിക്കുന്നത്.