തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം കഥാപാത്രങ്ങൾക്കും സാഹചര്യങ്ങൾക്കും ചേർന്നതാണെന്നും സിനിമയിൽ നിയമലംഘനമില്ലെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച എ.ഡി.ജി.പി കെ. പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്‌.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സി​റ്റി അഡ്മിനിസ്ട്രേഷൻ എ.സി.പി എ.നസീം എന്നിവരുടെ സമിതിയുടെ റിപ്പോർട്ട്. നിലവിലുള്ള നിയമങ്ങളൊന്നും സിനിമ ലംഘിച്ചിട്ടില്ല. സാങ്കല്പി​ക ഗ്രാമത്തിന്റെ കഥയി​ൽ നിലനില്പി​നായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെയാവണമെന്ന് കലാകാരന് തീരുമാനിക്കാം. കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളത്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഒ.ടി.ടി പ്ലാ​റ്റ് ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്.