news
നവാസ്

കുറ്റ്യാടി: മുള്ളൻകുന്ന് തേവർപറമ്പിൽ നവാസ് (42) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ദുബൈ ഇഫ്കോ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. എമിറേറ്റ്സ് മുസ്ലിം അസോസിയേഷൻ നിടുവാൽ (ഇമാൻ) കമ്മിറ്റി പ്രസിഡന്റാണ്.

മുഹമ്മദ് - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നജീറ. മക്കൾ: മുഹമ്മദ് റയാൻ, മുഹമ്മദ് റഹംദിൽ, ആമിന മെഹ്റിൻ, ആലിയ അംറീൻ. സഹോദരങ്ങൾ: നൗഫൽ (ദുബൈ), നൗഷിറ.