തിരുവനന്തപുരം: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.