തിരുവനന്തപുരം: വെമ്പായം മാണിക്കൽ സഹകരണ ബാങ്ക് കോമ്പൗണ്ട് ഓഡിറ്റോറിയത്തിന് സമീപം ബിസ്‌മി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ പഞ്ചായത്ത് പ്രസിഡന്റ് ജയൻ ഉദ്‌ഘാടനം ചെയ്‌തു. മേളയിൽ ഫർണീച്ചറുകളുടെ വിപുലമായ ശേഖരവും ഗൃഹോപകരണങ്ങളും തിരുപ്പൂർ തുണിത്തരങ്ങളും കിച്ചൺ ടൂൾസ്, കോഴിക്കോടൻ ഹൽവ, പഴയകാല ഭരണികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മേള 26വരെ രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കും.