samapanam

മുടപുരം:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പ്രചാരണജാഥ സംഘടിപ്പിച്ചു.തുമ്പ ജംഗ്ഷനിൽ വി.ശശി എം.എൽ.എ ജാഥ ഉദ്‌ഘാടനം ചെയ്തു.സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് ക്യാപ്റ്റനായുള്ള ജാഥയ്ക്ക് കോരാണി വിജു വൈസ് ക്യാപ്റ്റനും തോന്നയ്ക്കൽ രാജേന്ദ്രൻ ഡയറക്ടറുമായിരുന്നു. കവിത സന്തോഷ്,ടി.സുനിൽ, എം.അനിൽ, എൽ.സ്കന്ദകുമാർ, എൻ.അനസ്,ഗംഗ തുടങ്ങിയവർ നേതൃത്വം നൽകി.ചെമ്പൂര് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്‌ഘാടനം ചെയ്തു.അഡ്വ .പുത്തൻവിള രാജൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.അനിൽകുമാർ സ്വാഗതവും മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് നന്ദിയും പറഞ്ഞു.