തിരുവനന്തപുരം: നടനും എം.പിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുൻകരുതലുകൾ എടുത്തിട്ടും താൻ കൊവിഡ് പോസിറ്റീവായെന്ന് സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും താരം അറിയിച്ചു. ചെറിയ പനിയൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടി കൊവിഡ് പോസിറ്റീവ് ആയിരുന്നു.