
ശ്രീലങ്കയിൽ അവധി ആഘോഷത്തിലാണ് യുവനടി പ്രിയ വാര്യർ. ഈ വർഷത്തെ ആദ്യ സൂര്യാസ്തമയം എന്ന പേരിലുള്ള വീഡിയോ ആണ് പ്രിയ പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്രകളുടെ പ്രിയതോഴിയാണ് പ്രിയവാര്യർ. മനോഹരമായ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോയ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവയ്ക്കാറുണ്ട്. ഒരു അഡാർ ലൗവ് എന്ന ചിത്രവും ഒരു കണ്ണിറുക്കലും പ്രിയ വാര്യരെ പ്രശസ്തയാക്കി.
മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് പ്രിയവാര്യർ.