nithesh

പന്ത്രണ്ട് വർഷത്തെ ദാമ്പത്യജീവിതത്തിന് വിട പറഞ്ഞ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വിവാഹമോചനത്തിന്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇൗ ബന്ധത്തിൽ ഇരട്ട പെൺമക്കളുണ്ട്. വിവാഹമോചനത്തിനുള്ള കാരണം തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് വ്യക്തമാക്കുന്നു.ബി.ആർ. ചോപ്ര ഒരുക്കിയ മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പത്മരാഗുൺ സംവിധാനം ചെയ്ത ഞാൻ ഗന്ധർവനിലൂടെ മലയാളത്തിലും വേഷമിട്ടു.