schoo

കിളിമാനൂർ: ആലംകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗിരി കൃഷ്ണൻ നിർവഹിച്ചു. സ്കൂളിലെ പ്രധാന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഉപയോഗ ശൂന്യമായ പഴയ ഓടിട്ട കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. പി.ടി.എ പ്രസിഡന്റ്‌ ജാബിറിന്റെ അദ്ധ്യക്ഷതയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിജു കെ.എസ്, ഹെഡ്മിസ്ട്രസ് സതി ജെ.എസ്, വാർഡ് മെമ്പർ എം.കെ. ജ്യോതി എന്നിവർ സംസാരിച്ചു.