കാട്ടാക്കട: കാട്ടാക്കട താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല പഞ്ചായത്തിലും ടി.പി.ആർ നിരക്ക് 30 മുതൽ അറുപതു വരെയായി. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.

നിലവിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ആകെ 102 പോസിറ്റീവ് കേസുകളാണുള്ളത്. പൂവച്ചൽ പഞ്ചായത്തിൽ ആകെ 30കേസുകളാണുള്ളത്. കുറ്റിച്ചൽ 30 പോസിറ്റീവ് കേസുകൾ ഉണ്ട്. ചൊവാഴ്ച 13 പേരിൽ നടത്തിയ പരിശോധനയിൽ 7 പോസിറ്റീവ് കേസുണ്ട്. ആകെ മുപ്പത് പേർക്ക് പോസിറ്റീവാണ്. 53.85 ആണ് ടി.പി.ആർ നിരക്ക്. കള്ളിക്കാട് 18 സാമ്പിളിൾ പരിശോധിച്ചപ്പോൾ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 77.78 ആണ് ടി.പി.ആർ നിരക്ക്. വിളവൂർക്കലിൽ 45 പേരുടെ പരിശോധനയിൽ 36 പേർക്ക് രോഗം പിടിപെട്ടു. ഇവിടെ 76.65 ആണ് ടി.പി.ആർ. മലയിൻകീഴ് പഞ്ചായത്തിൽ 136 പേരുടെ പരിശോധനയിൽ 92 പേർക്കാണ് സ്ഥിരീകരണം. 67.65 ആണ് ടി.പി.ആർ. വിളപ്പിൽശാലയിൽ 72ൽ 42 പേർക്ക് ആണ് സ്ഥിരീകരണം.ആകെ 64 പോസിറ്റീവ് കേസുണ്ട്. 53.85 ടി.പി.ആർ ഉണ്ടിവിടെ.

വാണിജ്യ വ്യവസായ സ്ഥലനനങ്ങളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആളുകൾ അനാവശ്യ കൂട്ടം കൂടാതെ നോക്കണമെന്നും പാഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇനിയൊരു അടച്ചിടലിൽ നിന്നും ഒഴിവാക്കാൻ പൊതു ജനങ്ങൾ കർശനമായി സ്വയം നിയന്ത്രണം നടത്തണമെന്നും ലക്ഷണങ്ങൾ ഉള്ളവർ പൊതു ഇടത്തിൽ പ്രവേശിച്ച് രോഗവ്യാപനം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. വിവിധ ഇടങ്ങളിൽ നിരീക്ഷങ്ങൾക്ക് പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും പാഞ്ചായത് അധികൃതർ പറഞ്ഞു. വാർഡ് തലത്തിൽ കൊവിഡ് പരിശോധനകൾ സജ്ജീകരിക്കും. ഇതുകൂടാതെ ഒരാഴ്ചത്തെ സ്ഥിതി അവലോകനം നടത്തിയ ശേഷം സ്ഥിതി നിയന്ത്രണാതീതമെങ്കിൽ കൊവിഡ് സെന്ററുകൾ ആരംഭിക്കാനും പഞ്ചായത്തുകൾ നീക്കം തുടങ്ങിയിട്ടുണ്ട്.