പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 5.15ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് ഭാഗവത പാരായണം. ഉച്ചയ്ക്ക് 11.30 ന് ഉച്ചപൂജ, വൈകിട്ട് 6.40ന് അലങ്കാര ദീപാരാധന, 7 ന് പുഷ്പാഭിഷേകം, തുടർന്ന് വിശേഷാൽ ക്ഷേത്ര പൂജകൾ എന്നിവ നടക്കും. വിശേഷാൽ ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരി, മേൽശാന്തി ചേന്നമന പ്രശാന്ത് ശാന്തി എന്നിവർ നേതൃത്വം നൽകും.