con

അരുവിക്കര:അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ ആദ്യ കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി(സി.യു.സി) ഊറ്റുകുഴിയിൽ രൂപീകരിച്ചു.മണ്ഡലം പ്രസിഡന്റ്‌ എസ്. ആർ.സന്തോഷ്‌ പുതിയ യൂണിറ്റ് ഭാരവാഹികൾക്ക് പതാക കൈമാറി. മുതിർന്ന കോൺഗ്രസ്‌ നേതാവ് ജോൺ വിൻസൻരാജ് അദ്ധ്യക്ഷത വഹിച്ചു.ബൂത്ത്‌ പ്രസിഡന്റ്‌ പ്രഭകുമാരി,ഡി.സി.സി അംഗം ജെ.ശോഭനദാസ്,വാർഡ് പ്രസിഡന്റ്‌ സോമൻ നായർ,ഐ.എൻ.ടി.യു.സി കൺവീനർ തോപ്പിൽ അശോകൻ,ബ്ലോക്ക്‌ സെക്രട്ടറി തോപ്പിൽ ശശിധരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ജോൺ വിൻസൻ രാജ്( പ്രസിഡന്റ്‌), ലീല(സെക്രട്ടറി),ക്രിസ്തുധരൻ(ട്രഷറർ),മഹേഷ്‌,സാനി,ജോൺ(എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.