നെയ്യാറ്റിൻകര: ശ്യാമപ്രസാദ് ബലിദാനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണത്തിന് തുടക്കംക്കുറിച്ചു. യുവമോർച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ കിരൺ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ്‌ അനൂപ് മഹേശ്വർ, ബി.ജെ.പി ഭാരവാഹികളായ കൂട്ടപ്പന മഹേഷ്‌, അഭിലാഷ്, അരുൺ, യുവമോർച്ച ഭാരവാഹികളായ ധനേഷ്, ശ്രീലാൽ മനോജ്‌,സജിത്, വിഷ്ണു, അനീഷ്, നന്ദകുമാർ എന്നിവർ പങ്കെടുത്തു.