വക്കം: വക്കം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ ബി.ജെ.പിയുടെ ഒരു വിഭാഗം നടത്തുന്ന സമരം വാസ്തവവിരുദ്ധമാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ പറഞ്ഞു. ഭരണസമിതി എല്ലാ മെമ്പർമാരും പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ വികസന ആവിശ്യങ്ങൾ പരിഗണിച്ച് പൂർത്തീകരിച്ച് തന്നെയാണ് കഴിഞ്ഞ ഒരുവർഷമായി ഭരണസമിതി മുന്നോട് പോകുന്നത്. പഞ്ചായത്തിന് മുന്നിൽ പ്രദർശന സമരം നടത്തുന്ന ബി.ജെ.പി മെമ്പർമാർ സ്വന്തം വാർഡുകളിൽ ഒരു നിർദ്ദേശം പോലും പദ്ധതി ആസൂത്രണത്തിൽ വയ്ക്കാതിരുന്നിട്ടും തോണിയന്റഴികം ഓട നിർമ്മാണത്തിന് 5 ലക്ഷവും അക്കത്താഴം ഓടനിർമ്മാണത്തിന് 5 ലക്ഷവും അനുവദിച്ച് പണി പൂർത്തികരിച്ചതുമാണ്. പതിനൊന്നാം വാർഡിൽ പൂർത്തീകരിച്ച സ്വദേശാഭിമാനി ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോലും മുൻ കൈയെടുക്കാതെ ഇവരുടെ വികസന കാഴ്ചപാട് ജനം തിരിച്ചറിയണമെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാൽ രണ്ടാം ദിവസവും ബി.ജെ.പിയുടെ മൂന്നംഗങ്ങൾ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ സമരം നടത്തി.