കടയ്ക്കാവൂർ: കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് പ്രവർത്തനം പുനരാരംഭിച്ചു. പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി നെടുങ്ങണ്ട ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് പ്രവർത്തനം പുനരാരംഭിച്ചത്. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം നിലനിക്കുന്ന സാഹചര്യത്തിൽ വ്യാപനത്തെ അതിജീവിക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രദേശം കേന്ദ്രീകരിച്ച് പൊതുയിടങ്ങൾ, വീടുകൾ, ടാക്സികൾ തുടങ്ങിയവ അണുവിമുക്തമാക്കൽ നടപടികളും സന്നദ്ധ സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് ഭർവാഹികൾ അറിയിച്ചു. ആവശ്യഘട്ടങ്ങളിൽ പ്രദേശവാസികൾക്ക് ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കാനുള്ള സന്നദ്ധ പ്രവർത്തകരുടെ പേര് വിവരങ്ങളും മൊബൈൽ നമ്പറുകളും സലീവ് എസ്: 94975 59756, സുനിലാൽ: 6235803245, ശ്യാം ശർമ: 9656466586, റീജ ഷാബു: 9745942590, വിഷ്ണു പ്രദീപ്‌: 9995157515.