തിരുവനന്തപുരം: കേരള സർവകലാശാലയിലെ മലയാള വിഭാഗം 19, 20, 21 തീയതികളിൽ സംഘടിപ്പിക്കുന്ന 'മലയാളനിരൂപണം ആധുനികതയ്ക്ക് ശേഷം' ദേശീയവെബിനാർ 19ന് രാവിലെ 10.30 ന് പ്രമുഖ നിരൂപകനായ ഡോ.വി.രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഖ്യാത നിരൂപകൻ ഇ.പി.രാജഗോപാലൻ നാടും സാഹിത്യവിമർശനവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.