തിരുവനന്തപുരം:കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് കോർപ്പറേഷനിലെ കവടിയാർ റസിഡന്റ്സ് അസോസിയേഷൻ വാർഡിനെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും കരകുളം പഞ്ചായത്തിലെ 12 വാർഡുകളെ കണ്ടെയ്ന്റ് സോണായും കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.
കരകുളം പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകൾ
വട്ടപ്പാറ വെസ്റ്റ്, വട്ടപ്പാറ ഈസ്റ്റ്, കരയാളത്തുകോണം, പ്ലാത്തറ, വേങ്കോട്, ആറാംകല്ല്, കരകുളം, മുക്കോല, ഏണിക്കര, കല്ലയം, മരുതൂർ, കഴുനാട്
ഈ മേഖലയിലെ നിയന്ത്രങ്ങൾ
ഭക്ഷ്യവസ്തുക്കൾ,പലചരക്ക്,പഴങ്ങൾ,പച്ചക്കറികൾ,പാൽ ഉത്പന്നങ്ങൾ,മാംസം,മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളൂ. രാവിലെ 7 മുതൽ രാത്രി 7 മണി വരെ തുറക്കാം.
റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ വൈകിട്ട് അഞ്ചു വരെ തുറക്കാം.
റസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻഇൻ അനുവദിക്കില്ല.
റ്റുള്ള എല്ലാ കടകളും അടച്ചിടും. ചന്തകൾ അനുവദിക്കില്ല.
ഇകൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം.
ഈ മേഖലകൾ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കും