തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനത്തിലും നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരസഭയുടെ പ്രധാന ഓഫീസിലും സോണൽ ഓഫീസിലും എത്തുന്ന പൊതുജനങ്ങളുടെ എണ്ണത്തിൽ കുറവില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ
60 വയസിന് മുകളിൽ പ്രായമുള്ളവർ,രോഗികൾ,ഗർഭിണികൾ
കുട്ടികൾ എന്നിവർ ഓഫീസിൽ പ്രവേശിക്കരുത്

വിവിധ ആവശ്യങ്ങളായി വരുന്നവർ പരമാവധി മറ്റുള്ളവരെ കൂടെ കൂട്ടാതെ വരുക.അത്യാവശത്തിന് മാത്രം ഒരാളെ കടത്തിവിടും
ഓഫീസിൽ പ്രവേശിക്കുന്നവരുടെ പേരുവിവരം ഫ്രണ്ട് ഓഫീസിൽ രേഖപ്പെടുത്തും
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനമില്ല
അപേക്ഷകൾ പരമാവധി ഒഴിവാക്കി ഇ-മെയിലായോ അല്ലാത്തപക്ഷം ഫ്രണ്ട് ഓഫീസിൽ ഇതിനായി ഒരുക്കിയിരിക്കുന്ന തപാൽ പെട്ടിയിലോ അപേക്ഷ നിക്ഷേപിക്കണം
അഞ്ച് മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് നഗരസഭയിൽ പ്രവേശനമുള്ളൂ


ഓഫീസിലെ ജീവനക്കാർ പാലിക്കേണ്ടത്
രോഗലക്ഷണമുള്ള ആരും ഒരുകാരണവശാലും ഓഫീസിൽ വരാൻ പാടില്ല.
വീട്ടിൽ ആർക്കെങ്കിലും രോഗമുള്ളപക്ഷം അവർ നിയമാനുസൃതമായ രേഖ സമർപ്പിച്ച് ലീവ് എടുക്കണം
ഓഫീസിൽ കൂട്ടംകൂടി നിൽക്കുവാനോ മാസ്‌ക്ക് ഉപയോഗിക്കാതെ ജോലി ചെയ്യുവാനോ പാടില്ല
ഓഫീസിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പാടില്ല
ബാത്ത് റൂം, വാഷ് ബേസിൻ എന്നിവ ഓരോ മണിക്കൂറിലും അണുവിമുക്തമാക്കി ശുദ്ധീകരിക്കുന്നുവെന്ന് ഓഫീസിന്റെ ചാർജ്ജുള്ള എച്ച്.ഐ ഉറപ്പുവരുത്തണം
ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും