perunkadavila

നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിയിലും കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രമായ സി.ടി.സി.ആർ.ഐ എത്തി. പെരുങ്കടവിള കൃഷി ഭവനും സി.ടി.സി.ആർ.ഐയും സംയുക്തമായി നടപ്പിലാക്കുന്ന മരിച്ചീനി കൃഷിയുടെ ഭാഗമായിട്ടാണ് പ്രദേശത്തെ പട്ടികജാതി വർഗത്തിൽപ്പെട്ട കർഷകർക്കായി വളങ്ങളും മൈക്രോ ഫുഡും വിതരണം നടത്തിയത്. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.സുനിത, ഡോ.ബിജി.സംഗീത, സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ എന്നിവരടങ്ങുന്ന സംഘമാണ് പെരുങ്കടവിളയിൽ എത്തിയത്.